തിരൂർ : ജനുവരി 10, 11, 12 തീയതികളിൽ തിരൂർ ടൗൺഹാളിൽ തുഞ്ചൻനഗറിൽ നടക്കുന്ന ഭാരതീയവിചാരകേന്ദ്രം 42-ാമത് സംസ്ഥാന സമ്മേളനത്തിനുള്ള സംഘാടകസമിതി ഓഫീസ് തൃക്കണ്ടിയൂരിൽ തുറന്നു.മലയാളസർവകലാശാല ക്ലാസിക്കൽ ഭാഷാപഠനകേന്ദ്രം ഡയറക്ടർ ഡോ. വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. എൻ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംഘടനാ സംസ്ഥാന സെക്രട്ടറി വി. മഹേഷ്, എ.കെ. അനുരാജ്, രാമചന്ദ്രൻ പാണ്ടിക്കാട്, ശ്രീധരൻ പുതുമന, കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.