പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുരസ്കാരനിറവിൽ. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിനും കൂടിയാണ് ദേശീയതലത്തിൽ പുരസ്കാരം നേടിയത്. ഒപ്പം തന്നെ ‘കില’ക്കും പുരസ്കാരമുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും നൈപുണ്യ വികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത്.പുരസ്കാരങ്ങൾ ഡിസംബർ 11ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും.