പൊന്നാനി : ശബരിമല തീർഥാടകരുടെ ഇടത്താവളത്തിലേക്ക് സഹായവുമായി റേഷൻ വ്യാപാരികളുടെ കൂട്ടായ്മ.എം.പി. ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയപാതയോരത്ത് പുന്നക്കൽ ക്ഷേത്രത്തിന് സമീപം ഒരുക്കിയ ഇടത്താവളത്തിലേക്കാണ് അന്നദാനത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ നൽകിയത്. താലൂക്കിലെ റേഷൻ വ്യാപാരികളുടെ സൗഹൃദക്കൂട്ടായ്മയാണ് സാധനങ്ങൾ നൽകിയത്.റേഷൻ വ്യാപാരി സൗഹൃദക്കൂട്ടായ്മ നേതാക്കളായ യു. മുഹമ്മദ്കുട്ടി, വിജയൻ ചങ്ങരംകുളം, രാധാകൃഷ്ണൻ കക്കൊള്ളി, ശിവശങ്കരൻ, മനോജ്, സി.പി. കോയ, ഗണേശൻ കുറ്റീരി, കബീർ പാലപ്പെട്ടി, ടി.ആർ. ചന്ദ്രശേൻ, ഫാറൂഖ് വെളിയങ്കോട്, ബീന എന്നിവർ പങ്കെടുത്തു. അയ്യപ്പഭക്തരോടൊപ്പം ഭക്ഷണം കഴിച്ചാണ് റേഷൻ വ്യാപാരികൾ ഇടത്താവളത്തിൽ നിന്ന് മടങ്ങിയത്.