തിരൂർ : കെട്ടിട നിർമ്മാണരംഗത്തെ സാങ്കേതിക വിദഗ്‌ധരടങ്ങുന്ന സംഘടനയായ രജിസ്ട്രേർഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ ജില്ലാസമ്മേളനം തിരൂരിൽ തുടങ്ങി. തിരൂർ റിങ് റോഡിലുള്ള പൊട്ടച്ചോല മാളിൽ സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഫെഡറേഷന്റെ കലണ്ടർ എം.എൽ.എ. പ്രകാശനം ചെയ്തു. ബിൽഡിങ് എക്സ്പോ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡന്റ് കെ. മബ്‌റൂഖ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ സതീശൻ, മിർഷാദ് പാറയിൽ, സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, ജില്ലാ സെക്രട്ടറി സാദിഖ് മൂപ്പൻ, ട്രഷറർ ഷറഫുദ്ദീൻ നരിക്കുന്നൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് നസീം, ജനറൽ കൺവീനർ ഷെഫീഖ് ഉമർ,ജില്ലാ ജോ. സെക്രട്ടറി അബ്ദുൾ ജംഷീർ പൂക്കോട്ടൂർ, ടി.പി. മനോജ് എന്നിവർ സംസാരിച്ചു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കെട്ടിടനിർമ്മാണ വസ്തുക്കളുടെ 30-ഓളം സ്റ്റാളുകൾ ബിൽഡിങ് എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. ബിൽഡിങ് റൂൾ ക്വിസ് പ്രോഗ്രാമിന് ജുനൈസ് നേതൃത്വംനൽകി. ആഷിക്ക് മുഹമ്മദ് വാല്വേഷൻ ക്ലാസെടുത്തു. ബുധനാഴ്ച രാവിലെ 11-ന് പ്രതിനിധിസമ്മേളനം ശ്രീകാന്ത് എസ്. ബാബു ഉദ്ഘാടനംചെയ്യും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. സമ്മേളന നഗരിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.