എടപ്പാൾ: മൂതൂര്‍ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 മണിക്ക് തിരുമാണിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് യജ്ഞ വേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ശോഭാ യാത്ര കല്ലാനിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഏഴു ദിവസങ്ങളായി നടക്കുന്ന സപ്താഹ യജ്ഞത്തിന് ഭക്തശ്രീ മണപ്പുറം ഉദയകുമാർ നേതൃത്വം നൽകും