ആർടിഒ പുറപ്പെടുവിച്ച ഉത്തരവിനെ അവഗണിച്ച് കൊല്ലൻപടി വഴി പോകാതിരുന്ന ബസുകളെ സി.പി.എം പ്രവർത്തകർ തടഞ്ഞു.
നാഷണൽ ഹൈവേ നിർമ്മാണത്തെ തുടർന്ന് അപ്രഖ്യാപിത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ സി. പി. ഐ. എം കടവനാട് ലോക്കൽ കമ്മിറ്റി ആർ.ടി. ഒ .വിന് പരാതി നൽകിയിരുന്നു.
ബസുകൾ കൊല്ലൻപടി വഴി തന്നെ പോകണമെന്ന് ഇന്നലെ (10.12.2024) ആർടിഒ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ മറികടന്നാണ് ചില ബസ്സുകൾ പള്ളപ്രം ഓവർബ്രിഡ്ജ് ജംഗ്ഷനിൽ നിന്ന് കൊല്ലൻപടി, കണ്ണൻ തൃക്കാവ്, ഉറൂബ് നഗർ തുടങ്ങിയ പ്രദേശങ്ങളെ അവഗണിച്ച് നേരിട് ചന്തപ്പടി റൂട്ടിലേക്ക് തിരിഞ്ഞു പോയിരുന്നത്.
പള്ളപ്രം ഓവർബ്രിഡ്ജിനടുത്ത് സംഘടിച്ച സി.പി.എം പ്രവർത്തകരാണ് തിരിഞ്ഞ് പോകുന്ന ബസുകളെ തടഞ്ഞ് കൊല്ലൻപടി വഴി തന്നെ പോകണമെന്ന് ആവശ്യപ്പെട്ടത്.