തവനൂർ : സെൻട്രൽ ജയിലിലെ തടവുകാർക്ക് ചെസ്സ് കിറ്റുകൾ വിതരണംചെയ്തു. ചെസ്സ് കളിയിൽ പരിശീലനവും നൽകി. മലപ്പുറം ചെസ് അസോസിയേഷനാണ് പത്ത് ചെസ്സ് കിറ്റുകളും ചെസ്സ് പരിശീലനവും നൽകിയത്. സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷണൽ ഹോം സൂപ്രണ്ട് വി. ജയകുമാർ ഉദ്ഘാടനംചെയ്തു.ചെസ്സ് പരിശീലനത്തിന് മലപ്പുറം ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൽ. ഹാഫിസ് നേതൃത്വംനൽകി. അഡ്വ. അൻവർ സാദത്ത് മുഖ്യാതിഥിയായി. അഞ്ജു അരവിന്ദ്, ശങ്കരൻകുട്ടി, സി.കെ. അലി അക്ബർ, പി. സലീം, ടി.സി. സാനിദ്, ബിബിൻ എന്നിവർ പ്രസംഗിച്ചു.