വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടെ മുഖ്യമന്ത്രി എഴുത്തിനിരുത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിലാണ് വി ഡി സതീശൻ കുട്ടികളെ എഴുത്തിനിരുത്തിയത്.

ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു.പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിൽ ആയിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്.സന്ദീപ് അഭിരാമി ദമ്പതികളുടെ മകൻ ദ്രുവ് ദക്ഷിത്, സന്ധ്യാ മനോഹർ ദമ്പതികളുടെ മകൻ അദ്വൈത്, ജോൺ ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ, കമൽ ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *