പൊന്നാനി: പൈതൃകം നശിപ്പിക്കാൻ അനുവദിക്കില്ല, പാണ്ടികശാലയുടെ ശേഷിപ്പുകൾ സംരക്ഷിക്കും പൊന്നാനി നഗരസഭ. ഇതിനായി നഗരസഭയിൽ ഇന്നലെ കലക്ടറുടെ സാന്നിധ്യത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തി. ചർച്ചയിൽ നൂറ്റാണ്ടുകൾ പഴക്കമുളള പൈതൃകഭൂമി.നഗരസഭയ്ക്കു വിട്ടുനൽകാൻ ഭൂവുടമകൾ സന്നദ്ധത അറിയിച്ചു. വില നൽകിയാൽ ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഭൂവുടമകളുമായി സന്നദ്ധത അറിയിക്കുകയായിരുന്നു.പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പാണ്ടികശാലകൾ അതേപടി സംരക്ഷിച്ചു നിർത്തുന്നതിനു നഗരസഭയ്ക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നും ശിവദാസ് ആറ്റുപുറം പറഞ്ഞു.