ചങ്ങരംകുളം : പണ്ഡിതനും കവിയും ദേശാഭിമാനിയുമായിരുന്ന ഉമർഖാസിയുടെ സ്മാരകമായി അറബി ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്ന് അന്താരാഷ്ട്ര അറബി ഭാഷാദിനാചരണ സംഗമം ആവശ്യപ്പെട്ടു. പന്താവൂർ ഇർശാദിൽനടന്ന സംഗമം പ്രസിഡന്റ് കെ. സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനംചെയ്തു. വാരിയത്ത് മുഹമ്മദലി അധ്യക്ഷനായി. ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി, അബ്ദുറസാഖ് അഹ്സനി തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷ്യൽ അസംബ്ലി, അക്ഷരശ്ലോകം, വിദ്യാർഥികളുടെ പ്രസംഗം, ഭാഷാകേളി, സെമിനാർ, ചാർട്ട് പ്രദർശനം എന്നിവ ഉണ്ടായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *