പൊന്നാനി : കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) പൊന്നാനി ഉപജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി.എരമംഗലം യു.എം.എം. യു.പി. സ്കൂളിൽ സമ്മേളനം ലിജോ ടി. ജോബ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ ഖജാൻജി ഷീജ സുരേഷ് അധ്യക്ഷയായി.ജിജി, മേജോ പി. ജോസ്, സുധിനി, നീതു, കെ.എം. ജയനാരായണൻ, ആനിഫ്, ഷിനു എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി 31-ന് ഉപജില്ലാ സമ്മേളനം സംഘടിപ്പിക്കും.ഭാരവാഹികൾ-സി.എം.എം. യു.പി.എസ്. യൂണിറ്റ്: ദിവ്യ പ്രമോദ് (പ്രസി.), മോനിഷ നിഷാദ് (സെക്ര.), ഫെമി ഫ്രാൻസിസ് (ഖജ.). യു.എം.എം. എൽ.പി.എസ്.: കെ.പി. ഷഹന (പ്രസി.), സുധ (സെക്ര.), ജിനി (ഖജ.).