പുതുപൊന്നാനി : വിദ്യാർഥികളിൽ ചെറുധാന്യങ്ങളുടെ ഉപയോഗത്തിന്റെ ഗുണങ്ങൾ പരിചയപ്പെടുത്തി പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്കൂളിൽ അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെയും വിഭവങ്ങളുടെയും പ്രദർശനവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്‌കരണക്ലാസും നടത്തി.പെരുമ്പടപ്പ് ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഞ്ജന ഉദ്‌ഘാടനംചെയ്തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. പ്രഥമാധ്യാപിക വി.ജെ. ജെസി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് രമ്യ, സീനിയർ അധ്യാപകൻ ധനദാസ്, അധ്യാപിക സിനി ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്ത്രമേള, കലാമേള എന്നിവയിൽ ഉപജില്ലാതലത്തിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്തു. മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്കൂളിൽ ചെറുധാന്യ ഭക്ഷ്യമേള പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത് ഉദ്ഘാടനംചെയ്തു. ടി.ബി. ശിവജ, മാജിസ എം. അലി, കെ. ഷീജ, എ. മിസ്‌രിയ, കെ. സനിത, വി. ലീല എന്നിവർ നേതൃത്വംനൽകി.