ചങ്ങരംകുളം : കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം ഹൈവേയിൽ വനനിയമ ഭേദഗതി വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. അഡ്വ. സിദ്ദീഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ശ്രീകുമാർ പെരുമുക്ക് അധ്യക്ഷതവഹിച്ചു. കണ്ണൻ നമ്പ്യാർ, പി.പി. മൂസകുട്ടി, ടി. കൃഷ്ണൻ നായർ, പി.കെ. അബ്ദുള്ളക്കുട്ടി, എൻ.വി. സുബൈർ, സി.കെ. മോഹനൻ, റഷീദ്, കുഞ്ഞിമുഹമ്മദ്, സുഹൈർ തുടങ്ങിയവർ പ്രസംഗിച്ചു.