താനൂർ : നിർത്തിയിട്ട ബസ് മാതൃകയിൽ പണിത കാത്തിരിപ്പ് കേന്ദ്രം നാടിന് വേറിട്ട കാഴ്ചയായി. അയ്യായ വെള്ളച്ചാൽ ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് ഇത് നിർമിച്ചത്. കാത്തിരിപ്പുകേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളുണ്ട്. പ്രശസ്തമായ വാചകങ്ങളും ബസിൽ എഴുതിച്ചേർത്തിട്ടുണ്ട്.ലീഗ് കമ്മിറ്റിയും വാട്സാപ് കൂട്ടായ്മയും ചേർന്നാണ് നിർമിച്ചത്. പരേതനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞിമോന്റെ നാമധേയത്തിലാണ് കാത്തിരിപ്പുകേന്ദ്രം. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ പൊൻമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഇളയോടത്ത് സുബൈർ ആധ്യക്ഷ്യം വഹിച്ചു. ഉമറലി തങ്ങൾ, കെ.എൻ.മുത്തുക്കോയ തങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കൊടിയങ്ങൾ, നൂഹ് കരിങ്കപ്പാറ, പി.കെ.ബാവഹാജി, എൻ.ജാബിർ, ഷാഫി ഹാജി കൊടിയേങ്ങൽ, എം.കെ.കുഞ്ഞുമോൻ, ഉസ്മാൻ, അബ്ദുറഹിമാൻ പറപ്പാത്തിയിൽ എന്നിവർ പ്രസംഗിച്ചു.