എരമംഗലം : സംഘം കലാ കായിക വേദിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു
എരമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം കലാകായിക വേദിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ എക്യുമെന്‍റ് ഓഫീസ് ഉദ്ഘാടനവും എരമംഗലം സംഘം റോഡിൽ വച്ച് നടന്നു.അകാലത്തിൽ പൊലിഞ്ഞുപോയ വയനാട്ടിലെ സഹോദരങ്ങളെ അനുസ്മരിച്ച് ഒരു മിനിറ്റ് ദുഃഖത്തോടെ നടന്ന ചടങ്ങിൽ സംഘം ട്രഷറർ ഷഹീർ സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ബഷീർ കരിപ്പായിലിൻ്റെ അധ്യക്ഷതയിൽ സംഘം പ്രവാസി പ്രസിഡൻറ് ബഷീർ അദ്ധ്ക്കയും സംഘം പ്രസിഡൻറ് ഫഹദ് ടി.പിയും ചേർന്ന് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. സംഘം മെഡിക്കൽ എക്യുപ്മെൻറ് ഓഫീസ് ഉദ്ഘാടനം പ്രവാസി മെമ്പർ അനീഷ് അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ ഖത്തർ കമ്മിറ്റി സെക്രട്ടറി അഷ്കർ ആശംസയും റെനീഷ് നന്ദിയും രേഖപ്പെടുത്തി.