ചങ്ങരംകുളം : പെരുമുക്ക് മുസ്‌ലിംലീഗ് സൗധത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി.ശാഖാ മുസ്‌ലിംലീഗ് കാരണവർമാരായ പി.വി. മൊയ്‌ദുവിന്റെയും സീതിയുടെയും മൊയ്‌ദീൻ കോയയുടെയും ബാവയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ ജില്ലാ മുസ്‌ലിംലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പി.ടി. ഹമീദ് അധ്യക്ഷത വഹിച്ചു. ആലങ്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ, എം.എസ്.എഫ്. സംസ്ഥാന ട്രഷററും സംസ്ഥാന മുസ്‌ലിംലീഗ് പ്രവർത്തകസമിതി അംഗവുമായ അഷ്‌ഹർ പെരുമുക്ക്, മേഖലാ മുസ്‌ലിംലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.ധനസമാഹരണത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി തയ്യാറാക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ അടുത്ത ദിവസംതന്നെ പൊതുജനങ്ങൾക്ക് സമർപ്പിക്കും.കുട്ടികൾക്കുള്ള ഫുട്ബോൾ വിതരണവും നടന്നു.ഭാരവാഹികളായ അഹമദുണ്ണി കാളച്ചാൽ, പി.വി. അബൂബക്കർ, ഷാർജ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സെയ്യിദ് മുഹമ്മദ് അൽ തഖ്‌വ, ഷാർജ കെ.എം.സി.സി. പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹമീദ് ബാബു, റാസൽ ഖൈമ കെ.എം.സി.സി. പൊന്നാനി മണ്ഡലം ട്രഷറർ അബി തുടങ്ങിയവർ പങ്കെടുത്തു.