തിരൂർ : ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ 38-ാം വാർഷികാഘോഷം നടത്തി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. ഓർത്തോപതി പരീക്ഷയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സബ് കളക്ടർ നിർവഹിച്ചു. ഡോ. പി.എ. രാധാകൃഷ്ണൻ, ഡോ. ജയ്ദേവ്, ഉണ്ണിക്കൃഷ്ണൻ മാറഞ്ചേരി, പി.എ. പീതാംബരൻ ഗുരുവായൂർ, ഡോ. സർഗാസ്‌മി, കൃഷ്ണൻകുട്ടി യൂണിവേഴ്‌സിറ്റി, ബിന്ദു വി.ജി. അഴീക്കോട് തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. 29-ന് സമാപന സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ മുഖ്യാതിഥിയാകും.