പൊന്നാനി : ഉപജില്ലാ ശാസ്‌ത്രോത്സവം എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, സൈദ് പുഴക്കര, എ.എം. അബ്ദുസ്സമദ്, അജീന ജബ്ബാർ, എ. ആബിദ, ഫർഹാൻ ബിയ്യം, റഷീദ് നാലകത്ത്, ഷരീഖത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
എം.ഐ. ഹയർസെക്കൻഡറി സ്‌കൂൾ, എം.ഐ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് രണ്ടുദിവസത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ-ഐ.ടി. മേള നടക്കുന്നത്. 77 സ്കൂളുകളിൽനിന്നായി 2500-ലേറെ കുട്ടികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.