എടപ്പാൾ : മനുഷ്യനെ ഗന്ധർവനാക്കാൻമാത്രം പ്രതിഭയുള്ള കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടന്ന നമ്പൂതിരി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. എടപ്പാൾ നാടക അരങ്ങിന്റെ 15-ാമത് അഖിലകേരള പ്രൊഫഷണൽ നാടകമത്സരത്തിന്റെ ഭാഗമായാണ് നമ്പൂതിരി അനുസ്മരണം നടന്നത്.

പി. പത്മരാജന്റെ ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിലെ ഗന്ധർവന് വരയിലൂടെ നമ്പൂതിരി നൽകിയ രൂപമാണ് പിന്നീട് മലയാളി സ്‌ക്രീനിൽ കണ്ടതെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ചിത്രകാരനും കവിയുമായ വിനോദ് ആലത്തിയൂർ പറഞ്ഞു.

ഇതുപോലെ എം.ടി.യും വൈക്കം മുഹമ്മദ് ബഷീറുമടക്കമുള്ള പ്രതിഭാധനർ വാക്കുകൾകൊണ്ട് വരച്ച കഥാപാത്രങ്ങൾക്ക് ചെറിയ കോറിയിടലുകളിലൂടെ വിശ്വമാനം നൽകിയ നമ്പൂതിരി വരയുടെ ലോകത്തെ ഗന്ധർവൻ തന്നെയായിരുന്നു; അദ്ദേഹം പറഞ്ഞു. പ്രഭാകരൻ നടുവട്ടം അധ്യക്ഷനായി.

കെ. സദാനന്ദൻ, എ.ടി. മണികണ്ഠദാസ്, നിസാർ നടുവട്ടം എന്നിവർ പ്രസംഗിച്ചു. വടകര കാഴ്ചയുടെ ‘ശിഷ്ടം’ എന്ന നാടകമാണ് മത്സരത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്നത്

Related Post

Leave a Reply

Your email address will not be published. Required fields are marked *