പുറത്തൂർ : ഗ്രാമപ്പഞ്ചായത്തും ഡി.ടി.പി.സി.യും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി പുറത്തൂർ പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ 26, 27, 28, 29 തീയതികളിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കും.സാംസ്കാരികഘോഷയാത്ര വ്യാഴാഴ്ച നാലിന് നായർതോട് ജങ്ഷനിൽനിന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കും. വൈകീട്ട് ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും.ഊർജ്ജസംരക്ഷണം, മാലിന്യമുക്ത പുറത്തൂർ, ജലസംരക്ഷണം, പുറത്തൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യഗ്രാമം, ലഹരിക്കെതിരേ കൈകോർക്കാം എന്നീ സെമിനാറുകളും പ്രദർശനവിപണന സ്റ്റാളുകൾ, കുടുംബശ്രീ ഭക്ഷ്യമേള, ലഹരിവിരുദ്ധ കാമ്പയിൻ, പരിരക്ഷാ കുടുംബസംഗമം, ഭിന്നശേഷി കലാമേള, ബാലവേദി കലാ മത്സരങ്ങൾ, ബബിൾ ആർട്ട്, വിവിധതരം റൈഡുകൾ, കലാപരിപാടികൾ, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയവയും വിവിധ തീയതികളിലായി നടക്കും.പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, കെ. ഉമ്മർ, കെ.ടി. പ്രശാന്ത്, ഹസ് പ്ര യഹിയ, സലാം താണിക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.