തിരൂർ : മുപ്പത്തിയഞ്ച് വർഷമായി തിരൂർ നഗരത്തിൽ സ്വർണാഭരണ വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് ജൂവലേഴ്സ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങൾക്കായി ‘ന്യൂജൻ ബ്രാൻഡ് ഓറിയ’ വിഭാഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. പുതിയ ബ്രാൻഡിന്റെ ലോഗോ തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ പ്രകാശനംചെയ്തു. ചടങ്ങിൽ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, മുനിസിപ്പൽ പ്രതിപക്ഷനേതാവ് അഡ്വ. എസ്. ഗിരീഷ്, വാർഡ് കൗൺസിലർ കെ.കെ. അബ്ദുൾസലാം മാസ്റ്റർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, പി.പി. അബ്ദുൾറഹ്‌മാൻ, സമദ് പ്ലസൻറ്, അഡ്വ. കെ.എ. പത്മകുമാർ, എ.എ.കെ. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. മെജസ്റ്റിക് ജൂവലേഴ്സ് സ്ഥാപക ചെയർമാൻ പൂവിൽ കോമുകുട്ടി ഹാജി, മാനേജിങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾലത്തീഫ് പൂവിൽ, ഡയറക്ടർമാരായ ഇജാസുൾ ഹഖ്, ഹാദി മുഹമ്മദ് എന്നിവർ പങ്കെടുത്തു.