മാറഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഡിവിഷനിൽ പൂർത്തീകരിക്കേണ്ട മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് & സ്റ്റാഫ്റൂം ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ മുഖ്യ അതിഥിയായിരുന്നു.
 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാധവൻ, ഷമീറ ഇളയടത്ത്, മെഹറലി, സുഹ്റ തുടങ്ങിയവർ ആശംസകൾ നേർന്നു. 88 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ അകാലത്തിൽ വിട്ട് പിരിഞ്ഞിപോയ താജുന്നിസ യുടെ ഓർമ്മക്കായി സ്കൂൾ കിച്ചണിലേക്ക് ഡബിൾ ഡോർ ഫ്രിഡ്ജും, 2004 ബാച്ച് കോക്കെന്ഡ് സ്ക്രീബറും കൈമാറി. 88 ബാച്ചിനെപ്രതിനിധീകരിച്ച് ജമാലുദ്ദീൻ, ഷരീഫ് ,കൃഷ്ണനും, 2004 നെപ്രതിനിധീകരിച്ച് ബബീഷ്, രഞ്ജിത്ത്, നബീൽ തുടങ്ങിയവരും സംസാരിച്ചു. സ്കൂൾ എച്ച് എം  സരസ്വതി ടീച്ചർ സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടീജ ടീച്ചർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *