പൊന്നാനി : നിളയോരത്തു നടക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ രുചിവൈവിധ്യം വിളമ്പി കുടുംബശ്രീ കഫേ.

ജില്ലയിലെ ഒൻപത് കുടുംബശ്രീ യൂണിറ്റുകളും അട്ടപ്പാടി രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുൾപ്പടെ പത്ത് യൂണിറ്റുകളാണ് മേളയിലുള്ളത്.

കുഞ്ഞി തലയിണ, കരിഞ്ചീരക കോഴി, മണവാളൻ കോഴി, മലബാർ ദം ബിരിയാണി എന്നിവയും മത്തൻപായസം, കുമ്പളം പായസം, ചാമ അരി പായസം എന്നിവ ഉൾപ്പെടെ വിവിധതരം പായസങ്ങളും അട്ടപ്പാടി രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഊര് കാപ്പിയും വനസുന്ദരിയും കുടുംബശ്രീ ഫുഡ് കോർട്ടിലുണ്ട്.

തനത് പൊന്നാനി വിഭവങ്ങൾക്കൊപ്പം കൊത്തുപൊറോട്ട, കിഴിപൊറോട്ട, കാടമുട്ട ഫ്രൈ തുടങ്ങിയവയും കുടുംബശ്രീയുടെ ഭക്ഷ്യമേളയിലുണ്ട്. പുത്തൻരുചികൾ ആസ്വദിക്കാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് നിളയോരപാതയിലെത്തുന്ന സഞ്ചാരികൾ.

ശനിയാഴ്ച രാവിലെ 10-ന് കൃഷി കൂട്ടങ്ങളും കാർഷിക മേഖലയുടെ വികസനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ടിന് അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *