പൊന്നാനി : നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള നിളയോരപാതയിൽ തുടങ്ങി. അഗ്രിന്യൂട്രി ഗാർഡൻ പദ്ധതി ജില്ലാതല ഉദ്ഘാടനവും പ്രദർശനമേളയുടെ ഭാഗമായി നടന്നു. പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു.
കുടുംബശീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, തവനൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രൊഫ. ഡോ. പ്രിയ ജി. നായർ, ഫാം ലൈവിലി ഹുഡ് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഹണിമോൾ രാജു, നബാർഡ് ജില്ലാ വികസന ഓഫീസർ മുഹമ്മദ് റിയാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മുഹമ്മദ് കാട്ടുപ്പാറ, ജില്ലാ പ്രോഗ്രാം മാനേജർ പി.എം മൻഷൂബ, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി സജിറൂൺ എന്നിവർ പങ്കെടുത്തു.