പൊന്നാനി : ‘ഭിന്നതയുടെ പാഠങ്ങൾ പുസ്തകമാവുമ്പോൾ ഐക്യത്തിന്റെ പാഠങ്ങൾ കലാലയം പറയട്ടെ’ എന്ന മുദ്രാവാക്യവുമായി കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ് നയിച്ച ‘കാമ്പസ് ജോഡോ യാത്ര’ പൊന്നാനിയിൽ സമാപിച്ചു.

എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ സംഘപരിവാർ അജൻഡകൾ അടിച്ചേല്പിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

‘കാമ്പസ് ജോഡോ യാത്ര’യുടെ സമാപനയോഗം പൊന്നാനി എം.ഇ.എസ്. കോളേജിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെ.പി.സി.സി. അംഗം അഡ്വ. ശിവരാമൻ, കെ.എസ്.യു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആദിൽ കെ.കെ.ബി, പി. സുദേവ്, റാഷിദ് പുതുപൊന്നാനി, യൂണിറ്റ് ഭാരവാഹികളായ ഭാസിത്ത്, ആരതി പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *