തിരൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് പ്രസിഡന്റായി ഡോ. ഡെന്നിസ് പോൾ ചുമതലയേറ്റു. സംസ്ഥാന സെക്രട്ടറി ഡോ. ദീബു ജെ. മാത്യു മുഖ്യാതിഥിയായി. ഡോ. ഫെമിഷ സെക്രട്ടറിയായും ഡോ. അഷ്‌റഫ് ട്രഷററായും ചുമതലയേറ്റു.തിരൂർ ഐ.എം.എ. വൈസ് പ്രസിഡന്റ് ഡോ. ഇന്ദിര വേണുഗോപാൽ, തിരൂർ ഐ.എം.എ. സെക്രട്ടറി ഡോ. ജഷീർ, ഐ.ഡി.എ. മുൻ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.