തിരുനാവായ : മണ്ഡലകാലത്തിന് സമാപനം കുറിച്ച് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ കളഭാഭിഷേകം നടന്നു. നാവാമുകുന്ദന്റെ വിഗ്രഹത്തിൽ പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. പന്തീരടി പൂജയ്ക്കുശേഷം തന്ത്രി കൽപ്പുഴ നാരായണൻ നമ്പൂതിരി മുഖമണ്ഡപത്തിൽ വെള്ളിക്കുടത്തിൽ പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ടിന് പൂജ നടത്തി. തുടർന്ന് നവകാഭിഷേകവും കളഭാഭിഷേകവും നടന്നു. ക്ഷേത്രത്തിൽ മണ്ഡലകാലാരംഭം മുതൽ നടന്നുവന്നിരുന്ന അഭിഷേകം സമാപിച്ചു. അയ്യപ്പക്ഷേത്രത്തിൽ ചുറ്റുവിളക്ക്, ദീപാരാധന എന്നിവയുമുണ്ടായി.