ചങ്ങരംകുളം : ഏതാനും ദിവസമായി നടന്നു വരുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നീന്തൽ മത്സരം സംഘടിപ്പിച്ചു. ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ ചിറകുളത്തിൽ നടന്ന മത്സരത്തിൽ ആലംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയംകോട് പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ബ്ളോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ, റീസാ പ്രകാശൻ, ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.