പൊന്നാനി : അഗ്‌നിരക്ഷാ വകുപ്പിനു കീഴിലുള്ള ആപത്‌മിത്ര വൊളന്റിയർമാർക്ക് എമർജൻസി റെസ്‌പോൺഡർ കിറ്റുകൾ വിതരണംചെയ്തു. സ്റ്റേഷൻ ഓഫീസർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ഫസ്റ്റ്എയ്‌ഡ് ബോക്‌സ്, ലൈഫ് ജാക്കറ്റ്, ഹെൽമെറ്റ്, ഗം ബൂട്ട് തുടങ്ങി 14 ഇനങ്ങളാണ് കിറ്റിലുള്ളത്.