ചങ്ങരംകുളം:അവധി തീര്‍ന്ന് വിദേശത്തേക്ക് പോകാനിരുന്ന യുവാവ് വീടിനകത്ത് കയറി തൂങ്ങി മരിച്ചു.ചങ്ങരംകുളം മേലെ മാന്തടത്ത് താമസിക്കുന്ന പരേതനായ ഊരത്ത് ലക്ഷ്മണന്റെ മകന്‍ 34 വയസുള്ള ശരത്ത് ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.ബഹ്റൈനിലേക്ക് ജോലിക്ക് പോവാനായി ടിക്കറ്റ് എടുത്തിരുന്നു.സുഹൃത്ത് വാഹനവുമായി പുറത്ത് കാത്തിരിക്കുന്നതിനിടെ ബാത്ത് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് കതക് അടച്ച ശത്തിനെ കാണാതെ വന്നതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശരത്തിനെ ബെഡ്റൂമില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്.ഉടനെ ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.രേവതിയാണ് ഭാര്യ.പരേതയായ ശാരത മാതാവാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *