മാറഞ്ചേരി : “സുസ്ഥിര വികസനത്തിന് അയൽകൂട്ട പെരുമ”
എന്ന തലക്കെട്ടിൽ ഇൻഫാഖ് സസ്റ്റയി നബിൾ സൊസൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന
സംഗമം ദശവാർഷികാഘോഷ ത്തിന്റെ ഭാഗമായി തണൽ വെൽഫയർ സൊസൈറ്റി മാറഞ്ചേരിയുടെ എൻ.ജി.ഒ. തല ഉദ്ഘാടനം മാറഞ്ചേരി സീഡ് ടർഫ് അങ്കണത്തിൽ നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ ഉദ്ഘാനം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രവിഡന്റ് ഫായിസ കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. ഇൻഫാഖ് വൈ.ചെയർമാൻ എ അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു.
കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ വനിതാ ലീഗ് ജില്ലാ വൈ.പ്രസിഡന്റ് കദീജ മൂത്തേടത്ത്
ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ പ്രസിഡന്റ് എ.സൈനുദ്ധീൻ വാർഡ് മെമ്പർ ഷിജിൽ മുക്കാല എന്നിവർ പ്രസംഗിച്ചു. കാർത്തികാ നിധീഷ് അനുഭവ വിവരണം നടത്തി.
സ്വാഗത സംഘം ജനറൽ കൺവീനർ ഏ. ടി. അലി സ്വാഗതവും കൺവീനർ ജുവൈരിയ സിദ്ധീഖ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു