താനൂർ : സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ‘കഥയും കാലവും’ എന്ന പേരിൽ എം.ടി. വാസുദേവൻ നായർ അനുസ്‌മരണം സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻറ് ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ അനുസ്‌മരണ പ്രഭാഷണം നടത്തി.മേഖലാ പ്രസിഡന്റ് സി. മോഹനൻ അധ്യക്ഷനായി.സാജി സോമനാഥ്, അഡ്വ. രാജേഷ് പുതുക്കാട്, കെ.എം. മല്ലിക, കെ.വി. സിദ്ദീഖ്, പി. സതീശൻ, രാധ മാമ്പറ്റ, മനു വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.