തിരൂർ : തിരൂർ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. തിരൂർ ഗ്രെയ്സ് റെസിഡെൻസിയിൽ നടന്ന യോഗത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗം പി. കൃഷ്ണൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. തുഞ്ചൻപറമ്പിനെ ഈ നിലയിൽ വളർത്തിക്കൊണ്ടുവന്നതിൽ എം.ടി. വഹിച്ച പങ്കും മാധ്യമപ്രവർത്തകർ നൽകിയ പിന്തുണയും കൃഷ്ണൻകുട്ടി ഓർമ്മപ്പെടുത്തി.
യോഗത്തിൽ പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സൂപ്രണ്ട് ടി.പി. സുബ്രഹ്മണ്യൻ, തുഞ്ചൻ സ്മാരക ട്രസ്റ്റ് ലൈബ്രേറിയൻ എസ്. കമൽനാഥ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ എ.പി. ഷഫീഖ്, മാധ്യമപ്രവർത്തകരായ കായക്കൽ അലി, ബഷീർ പുത്തൻവീട്ടിൽ, കെ.പി.ഒ. റഹ്മത്തുള്ള, പ്രദീപ് പയ്യോളി, സി.എം.സി. കാദർ, ജയ്സൽ വെട്ടം എന്നിവർ സംസാരിച്ചു.