എടപ്പാൾ : നിർമാണക്കമ്പനിയുടെ കൂറ്റൻ മിക്സർലോറി യന്ത്രത്തകരാർമൂലം ജനത്തിരക്കേറിയ എടപ്പാൾ ടൗണിൽ കുടുങ്ങി. ഇതോടെ രണ്ടു മണിക്കൂറിലധികം ടൗണിൽ ഗതാഗതക്കുരുക്കുണ്ടായി. എടപ്പാൾ-പൊന്നാനി റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പിറകിലുണ്ടായിരുന്ന ഇവരുടെതന്നെ വലിയ ടോറസ് ലോറിയും കുടുങ്ങി.പൊന്നാനി റോഡിൽനിന്ന് നിരനിരയായി വന്ന വാഹനങ്ങളെല്ലാം ഇതോടെ കുരുക്കിലായി.പിന്നീട് ടൗണിലുണ്ടായിരുന്ന ഹോംഗാർഡും അതുവഴിവന്ന വൊളന്റിയറായ സലാമും രണ്ടു മണിക്കൂറോളം സമയം വാഹനങ്ങളെ ഇടതുവശത്തുകൂടെയും വലതുവശത്തുകൂടെയും കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.മെക്കാനിക്കെത്തി തകരാർ പരിഹരിച്ചശേഷം വാഹനം നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.