എടപ്പാൾ : കോലൊളമ്പ് ജി.യു.പി. സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഡോ. വി.വി. ഹംസയും വടക്കേപ്പാട്ട് ശിവദാസും ചേർന്ന് നിർമിച്ചു നൽകിയ രണ്ട് ക്ലാസ് മുറിയുടെ സമർപ്പണം പി. നന്ദകുമാർ എം.എൽ.എ. നിർവഹിച്ചു.
ഡോ. വി.വി. ഹംസ, ശിവദാസൻ വടക്കേപ്പാട്ട് എന്നിവരെ അലംനൈ ഗ്രൂപ്പ് ചെയർമാൻ എൻ. മൊയ്തുണ്ണി ആദരിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്. വിജയികൾക്ക് ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസും എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണനും ഉപഹാരങ്ങൾ നൽകി.
എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷയായി. പ്രഥമാധ്യാപിക കെ. സതീദേവി, നാസർ പാട്ടറമ്പ്, കെ. പ്രഭാകരൻ, ആർ. ഗായത്രി, എൻ.ആർ. അനീഷ്, എം. ഷീന, സി. ദേവദാസ്, കെ. കുമാരൻ, കെ.വി. ഷരീഫ് എന്നിവർ പ്രസംഗിച്ചു.