ചങ്ങരംകുളം : ജനുവരി 12, 13 തീയതികളിൽ പാണക്കാട് നടക്കുന്ന ജാമിഅ അൽ ഹിന്ദ് വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം ഏരിയാസംഗമം നടത്തി. ചങ്ങരംകുളത്ത് നടന്ന എടപ്പാൾ ഏരിയാ മുജാഹിദ് സംഗമം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനംചെയ്തു.
എടപ്പാൾ ഏരിയാ ചെയർമാൻ അബ്ദുറസാഖ് കൂറ്റനാട് അധ്യക്ഷനായി. സംസ്ഥാന പ്രതിനിധി ശരീഫ് കാര, അബ്ദുൽ ജലീൽ പള്ളിക്കര, അബ്ദുൽ മജീദ് മാറഞ്ചേരി, ഫഹദ് അൻസാരി താനാളൂർ, ഡോ. അബ്ദുൽ മുഇസ്, അബ്ദുൽമജീദ് മാറഞ്ചേരി, അബ്ദുൽനാസ്സർ പാലപ്പെട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ‘നേർപദം’ വാരിക പ്രചാരണ പ്രവർത്തനങ്ങൾ, ജില്ലാ വിദ്യാർഥി സമ്മേളനം എന്നീ പരിപാടികൾക്ക് സംഗമം അന്തിമരൂപം നൽകി.