പൊന്നാനി : പുഴമ്പ്രം കല്ലിക്കട തൃക്കണാശ്ശേരി മണിക്ക് സേവാഭാരതി നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ അഡ്വ. ശങ്കുട്ടിദാസ് നിർവഹിച്ചു.വിവേകാനന്ദ പുഴമ്പ്രവും ബഹ്റൈൻ കൂട്ടായ്മയും ചേർന്നാണ് സേവാഭാരതിയുട നേതൃത്വത്തിൽ വീടു നിർമിക്കുന്നത്. അഡ്വ. സുരേഷ് കുമാർ, ബിബിൻ രാജ് പുഴമ്പ്രം, ഗിരീഷ് കുമാർ, സുഭിക്ഷ, സുഭാഷ് കോട്ടത്തറ, ബിന്ദു ഷൈൻ, ഷാജി കളരിക്കൽ, ഷാജി ബഹ്‌െെറൻ, പി. മഹേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.