എടപ്പാൾ : ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ പച്ചക്കറി പഞ്ചായത്താക്കാനായി ആരംഭിച്ച വെജിറ്റബിൾ വില്ലേജ് 19-19 പദ്ധതിയുടെ വിളവെടുപ്പാരംഭിച്ചു. 19 വാർഡുകളിലും 19 ഇനം പച്ചക്കറികൾ കൃഷി ചെയ്ത് പച്ചക്കറിസമൃദ്ധി ഉറപ്പാക്കാനായി കൃഷിഭവനും ഹോർട്ടികൾച്ചർ മിഷനും തൊഴിലുറപ്പ് പദ്ധതിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. 17-ാം വാർഡിൽ ചുരക്കയുടെ വിളവെടുപ്പ് നടത്തി പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷനായി. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, എ. ദിനേശൻ, ജനത മനോഹരൻ, ടി.പി. മോഹനൻ, ഇ.പി. നവാസ്, പി. മുരളി, ഗിരീഷ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു.