താനൂർ : കേരളത്തിൽ ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുമിപ്പിക്കുന്ന പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടു. താനൂരിൽ സി.പി.എം. ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.വലതുപക്ഷം എല്ലാവരെയും വർഗീയവത്‌കരിക്കുകയാണ്. വർഗീയതയ്ക്ക് കോൺഗ്രസ് കീഴടങ്ങി. വി.ഡി. സതീശനും കെ. സുധാകരനും അതിനുമുന്നിൽ കോൺഗ്രസിനെ പണയംവെച്ചു.

ഹിന്ദുത്വ വർഗീയതയോട് കോൺഗ്രസിന് വിരോധമില്ല. അങ്ങനെയാണ് തൃശ്ശൂരിൽ ബി.ജെ.പി. ജയിക്കുന്നത്. ചില ക്രിസ്തീയ സംഘടനകളും പിന്തുണച്ചു.മതനിരപേക്ഷതയെ തകർക്കാൻ ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ.യും ശ്രമിക്കുന്നു. മുസ്‌ലിംലീഗ് അതിനെ ഒളിഞ്ഞുനിന്ന് സഹായിക്കുന്നു. സന്ദീപ് വാരിയർ വന്നപ്പോൾ വാഴക്കുല കൊണ്ടുപോകുന്നപോലെ എവിടെക്കാണ് കൊണ്ടുപോയത്? നമ്മൾ കണ്ടതല്ലേ. ഇത്തരം കാര്യങ്ങൾ ഞങ്ങൾ തുറന്നുപറയില്ലേ എന്നും വിജയരാഘവൻ ചോദിച്ചു..ചിരിയും ചിന്തയും

Related Post

Leave a Reply

Your email address will not be published. Required fields are marked *