താനൂർ : പുതുതലമുറയിൽ വായനശീലം വളർത്താൻ താനൂർ യൂത്ത് അസോസിയേഷൻ പുതുവർഷ പുലരിയിൽ പുസ്തകങ്ങൾ വിതരണംചെയ്തു.സിനി -സംവിധായകൻ ഉണ്ണികൃഷ്ണൻ യവനിക പുസ്തകം ഡോ. അശ്വതിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പുസ്തകങ്ങൾ വിതരണംചെയ്തു. പി.ടി. അക്ബർ, ബൈജു മാട്ടുമ്മൽ, ജിനീഷ് പഴൂർ, ആതിര മണികണ്ഠൻ, വിമൽ വിജയ്, ശിശിര, ടി.സി. രജീഷ്, കെ.പി.മനീഷ്, വിജേഷ് മോര്യ, ആദർശ് തുടങ്ങിയവർ സംസാരിച്ചു.