പുറത്തൂർ : മണ്ണിലിറങ്ങി ഞാറുനട്ട് പുറത്തൂർ ഗവ. യു.പി.സ്കൂൾ വിദ്യാർഥികൾ. കാർഷികരംഗത്ത് ഒട്ടേെറ പുരസ്കാരങ്ങൾ നേടിയ ഉള്ളാട്ടിൽ കുഞ്ഞുമോനും സംഘവും വിദ്യാർഥികൾക്ക് പിന്തുണയുമൊയെത്തി.
‘മാതൃഭൂമി’ സീഡിന്റെ നേതൃത്വത്തിൽ നടത്തിയ നടീൽ ഉത്സവം വേറിട്ട പഠനാനുഭവവുമായി. അധ്യാപകരായ എൻ. സഫിയ, ഷാനി എം.ദിലീപ്, ടി.പി. മുസ്തഫ, വിദ്യാർഥികളായ കെ. ഹരിത, കെ.അനന്യ, എസ്.വി. ഭൂമിക, എം. വൈഗ എന്നിവർ നേതൃത്വംനൽകി.