തിരൂർ : വിദ്യാഭ്യാസരംഗത്തും കാംപസുകളിലും അരാചകത്വം മാത്രമല്ല മൂല്യനിഷേധവും കൊണ്ടുവരുന്ന യാന്ത്രികസംസ്കാരത്തെ നാം തിരിച്ചറിയണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. കാരത്തൂർ അജ്മേർ ഉറൂസിന്റെയും മർകസ് 35-ാം വാർഷികത്തിന്റെയും ഭാഗമായി നടന്ന മാർഗനിർദേശക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനി എം.വി.ഐ. സൂർപ്പിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു.
ഫിലിപ്പ് മമ്പാട് ക്ലാസിന് നേതൃത്വം നൽകി. മർകസ് സ്ഥാപനങ്ങളുടെ ഉപഹാരം മുഹമ്മദ് ബുർഹാനുദ്ദീൻ ഷാ സമദാനിക്ക് നൽകി. സഈദ് ഫൈസി കൊല്ലം, ടി.സി. സുബൈർ, പി. മുഹമ്മദ് മുസ്‍ലിയാർ, പി.പി. ബാവ ഹാജി, എ.കെ. അബ്ദുസ്സമദ് റഷാദി, സുലൈമാൻ, കുഞ്ഞിപ്പ കാരത്തൂർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് നടന്ന ദിക്റ് ഹൽഖ മജ്‍ലിസിന് അബൂബക്കർ ബാഖവി നേതൃത്വം നൽകി. വെള്ളിയാഴ്ച രാവിലെ ഏഴിന് ഖുർആൻ പാരായണമുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഖാജാ അനുസ്മരണപരിപാടിയിൽ കെ.പി. സൈനുദ്ധീൻ ഫൈസി മണ്ണാർക്കാട് പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് നടക്കുന്ന അജ്മേർ ഖവാലിക്ക് മൻസൂർ പുത്തനത്താണി നേതൃത്വം നൽകും.