താനൂർ : രായിരിമംഗലം എസ്.എം. ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറി, റീഡിങ് റൂം, ഗണിതലാബ് എന്നിവയുടെ ഉദ്ഘാടനം കവിയും, പ്രഭാഷകനുമായ ഗോപി നാരായണൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് വൈ.പി. ലത്തീഫ് അധ്യക്ഷനായി. പ്രിൻസിപ്പൽ മജീഷ് കുമാർ, സി.പി. അഷ്റഫ്, സി.എം. ഷറഫുദ്ദീൻ, പ്രതീഷ്‌കുമാർ, മാനേജർ സമദ് ഹാജി, ജി.എസ്. ബിജു, കെ.കെ. അബ്ദുൾ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.