തിരുനാവായ : 2025 ഫെബ്രുവരിയിൽ നടക്കുന്ന വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായുള്ള അന്നദാന കൗണ്ടറിന്റെ ഉദ്ഘാടനം മേൽശാന്തി അജിത്ത് നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അജിൻ ആർ. ചന്ദ്രൻ, തീയാട്ടുത്സവ കമ്മിറ്റി പ്രസിഡന്റ് പി.കെ. ബാബു വൈരങ്കോട്, സെക്രട്ടറി ഇ.പി. വിനു,ജയരാജ് പണിക്കർ, പുരുഷോത്തമൻ, ടി.പി. പ്രഭാകരൻ, അരവിന്ദൻ, കെ.മോഹനൻ, പി. അനീഷ് എന്നിവർ പങ്കെടുത്തു.