പൊന്നാനി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന് വേദിയാകുന്ന ഹാർബറിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ സന്ദർശനം നടത്തി.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായാണ് മന്ത്രിയുടെ സന്ദർശനം. നവംബർ 27-ന് 11-നാണ് പൊന്നാനി മണ്ഡലം നവകേരളസദസ്സ്.
പരിപാടി വിജയിപ്പിക്കുന്നതിനായി നഗരസഭാ സംഘാടകസമിതി രൂപവത്കരണം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചാണാറോഡിലെ ആർ.വി. ഹാളിൽ നടക്കും.
പി. നന്ദകുമാർ എം.എൽ.എ., കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസ്, ഡെപ്യൂട്ടി കളക്ടർ ബിന്ദുമോൾ, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ, പൊന്നാനി മുൻ നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.