പൊന്നാനി : ഉപജില്ല എൽ.പി. വിഭാഗം സ്‌കൂൾ കായികമേളയിൽ 39 പോയിന്റോടെ പള്ളപ്രം എ.എം.എൽ.പി. സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി.34 പോയിന്റോടെ യു.എം.എം.എൽ.പി.എസ്. എരമംഗലം രണ്ടാം സ്ഥാനവും 32 പോയിന്റോടെ ന്യൂ എൽ.പി.എസ്. പൊന്നാനി മൂന്നാം സ്ഥാനവും നേടി.നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ ഫ്ളാഗ് ഓഫ് ചെയ്തു. എ.ഇ.ഒ. കെ. ശ്രീജ അധ്യക്ഷയായി.വിജയികൾക്കുള്ള ട്രോഫി നഗരസഭാ കൗൺസലർ മഞ്ചേരി ഇഖ്ബാൽ വിതരണം ചെയ്തു.നഗരസഭാ പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, എം.ഇ.എസ്. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.വി. സുധീഷ്, വി.കെ. പ്രശാന്ത്, എം.കെ.എം. അബ്ദുൽ ഫൈസൽ, പി. രഘു, ടി.കെ. സതീശൻ, സി. മുഹമ്മദ് സജീബ്, വി.കെ. ശ്രീകാന്ത്, യു. ഖാദർകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.