എടപ്പാൾ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ JRC യൂണിറ്റി ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് കരാട്ടെ പരിശീലനം ആരംഭിച്ചു.
പരിശീലനത്തിന് മുന്നോടിയായ് കുട്ടികൾക്ക് മാർഷ്വൽ ആർട്ട്സിൻ്റെ പ്രാധാന്യത്തെ കുറിച്ച് തമിഴ്നാട് Joy യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് ഡീൻ Sensei – Dr. Shafeer ബോധവത്ക്കരണം നടത്തി. കരാട്ടെ കളരി,യോഗ തുടങ്ങിയ മാർഷ്വൽ ആർട്ട്സ് കുട്ടികളിൽ ഉണ്ടാക്കുന്ന കായിക, മാനസിക ആരോഗ്യത്തെക്കുറിച്ചും, അക്കാദമിക് നിലവാരം ഉയരാൻ കാരണമാകുന്നതിനെ കുറിച്ചു വിശദീകരിച്ച് കൊണ്ട് നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു. തുടർന്ന് Sensei ഹമീദ് MM, (Fighters Martial school changaramkulam,) Demonstration class നടത്തി. Sensei kunju moideen Kutty (SRC-Trainer ) കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, Deputy H M- P A സലാം മാസ്റ്റർ’ കൗൺസിലർമാരായ സൈതലവിമാസ്റ്റർ ജുനൈദ ടീച്ചർ,സപ്ന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
