കുറ്റിപ്പുറം : ചെല്ലൂർ അന്തിമഹാകാളൻ കാവിൽ കളംപാട്ട് തുടങ്ങി. കല്ലാറ്റ് ചന്ദ്രശേഖരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളംപാട്ട്. കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദ്യത്തിന് നേതൃത്വംനൽകുന്നത്.പൂജകൾക്ക് അർജുൻ കൊല്ലോടി കാർമികത്വംവഹിക്കും. വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കൊട്ടിവിതാനം, ഉച്ചപ്പാട്ട്, കളംപൂജ, തിരി ഉഴിച്ചിൽ, കളംമായ്ക്കൽ എന്നിവയുമുണ്ടാകും.