എടപ്പാൾ : ജയചന്ദ്രന്റെ സ്വരമാധുരിയിലൂടെ പെരുമ്പറമ്പുകാർ ഇപ്പോഴും കേൾക്കുന്നു പെരുമ്പറമ്പ് മഹാദേവക്ഷേത്ര സുപ്രഭാതം.പ്രതിഫലം വാങ്ങാതെ, അത്രമാത്രം ഇഷ്ടത്തോടെയും ആത്മാർത്ഥതയോടെയും ആലപിച്ച് അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം അദ്ദേഹംതന്നെ നേരിട്ടെത്തി പ്രകാശനം ചെയ്തതായിരുന്നു ആ ഗാനം.

രണ്ടുവർഷം മുൻപായിരുന്നു വൈക്കം രാമചന്ദ്രൻ രചിച്ച് ആലപ്പി രംഗനാഥ് സംഗീതം നിർവഹിച്ച സുപ്രഭാതം ജയചന്ദ്രൻ പാടി സമർപ്പിച്ചത്. അദ്ദേഹം വളരെ മനോഹരമായി ആലപിച്ച് പെരുമ്പറമ്പിലെത്തി ക്ഷേത്രനടയിൽ ഗാനമാലപിച്ച ശേഷമാണ് ഇത് പ്രകാശനംചെയ്തത്. അദ്ദേഹത്തിന്റെ ആ സമർപ്പണമനോഭാവം ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഇന്നും സ്നേഹസാന്ത്വനമായി മനസ്സിൽ സൂക്ഷിക്കുകയാണ്. വിയോഗ ദുഃഖമറിഞ്ഞ് മനോജ് എമ്പ്രാന്തിരിയടക്കമുള്ളവർ തൃശ്ശൂരിലെത്തി ക്ഷേത്രകമ്മിറ്റിയുടെ ആദരമർപ്പിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *