എടപ്പാൾ : വട്ടംകുളം ചേകന്നൂർ ആറേക്കാവ് ഭഗവതീക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നു വന്ന താലപ്പൊലി ആഘോഷത്തിന് സമാപനമായി. ഞായറാഴ്ച വിശേഷാൽ പൂജകൾ, ആന, പഞ്ചവാദ്യം എന്നിവയോടെ കിഴക്കിങ്ങരക്കാവിൽ നിന്ന് എഴുന്നള്ളിപ്പ്, വിവിധ നാടൻ കലാരൂപങ്ങളോടുകൂടിയ വരവുകൾ എന്നിവ പകൽപ്പൂരത്തിൽ നടന്നു. രാത്രി കൊടലിൽ കൃഷ്ണകുമാറിന്റെ തായമ്പക, ചേകന്നൂർ നാട്ടുകൂട്ടമൊരുക്കിയ കോഴിക്കോട് പാരഡൈസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയുമുണ്ടായി.